ലേഖന മത്സരം

സര്‍,

കേരളത്തിലെ ആകാശവാണി ശ്രോതാക്കളുടെ സംഘടനയാണ് കാഞ്ചീരവം കലാവേദി. ഞങ്ങളുടെ രണ്ടാം വാര്‍ഷികം 2019 ജനുവരി മാസം തിരുവനന്തപുരത്തു നടത്തുന്നു. അറുപതു വയസ്സു കഴിഞ്ഞ ശ്രോതാക്ക ളില്‍ രണ്ടു പേര്‍ക്ക് ശ്രവണശ്രീ അവാര്‍ഡ് നല്‍കുന്നുണ്ട്. അതിനോടൊപ്പം കേരളത്തിലെ ഗ്രന്ഥശാലകളില്‍ അംഗത്വമുള്ള 25 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കു വേണ്ടി ഒരു ലേഖന മത്സരവും നടത്തുന്നു. ഒന്നാം സമ്മാനം അയ്യായിരം രൂപ, രണ്ടാം സമ്മാനം മൂവായിരം രൂപ, മൂന്നാം സമ്മാനം രണ്ടായിരം രൂപ. കൂടാതെ 10 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഒരു വീട്ടില്‍ ഒരു റേഡിയോ എന്നതാണ് വിഷയം. ലേഖനം ഹ്രസ്വമായിരിക്ക ണം. മൂന്ന് പേജില്‍ കവിയരുത്. ഗ്രന്ഥശാലാ സെക്രട്ടറിയുടെ സാക്ഷ്യപത്രം, ലേഖകന്റെ ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖഉള്‍പ്പടെ 2018 ഡിസംബര്‍ 10 ന് മുമ്പ് കിട്ടത്തക്ക വിധം അയക്കുക.

ഒരു ഗ്രന്ഥശാലയില്‍ നിന്ന് മൂന്ന് എന്‍ട്രി വരെ അയക്കാവുന്നതാണ്. 200/ രൂപ എന്‍ട്രി ഫീസ് ഗ്രന്ഥശാല അടയ്ക്കണം. അക്കൌണ്ടില്‍ നിക്ഷേപിച്ചാലും മതി. ഒരു വര്‍ഷത്തേക്ക് ആസ്വാദന പത്രികയായ കാഞ്ചിരവം മാസിക ഗ്രന്ഥശാലയ്ക്ക് അയച്ചുകൊടുക്കുന്നതാണ്.


മത്സരത്തിൽ പങ്കെടുക്കാൻ അർഹത കേരളത്തിലെ ഏതെങ്കിലും ഒരു ഗ്രന്ഥ ശാലയിൽ അംഗത്വമുള്ള യുവതി യുവാക്കൾക്ക് മാത്രമാണ്

ഗ്രന്ഥശാലയിൽ നിന്ന് ഒരു എൻട്രി അയച്ചാലും മൂന്ന് എൻട്രി അയച്ചാലും 200 രൂപ മാത്രമാണ് ഫീസ് അടയ്‌ക്കേണ്ടത്.


M.O.യും ലേഖനവും അയക്കേണ്ട വിലാസം

സെക്രട്ടറി
കാഞ്ചീരവം കലാവേദി
പൂജപ്പുര, തിരുവനന്തപുരം-12

Bank Details

Canara Bank
Poojappura Branch
A/c No: 2892101006131
IFSC: CNRB 0002892

NB: കലാവേദിയില്‍ അംഗമാകുന്നതിന് 100 രൂപയും 200 രൂപ വാര്‍ഷിക വരിസംഖ്യയും അയക്കുന്നവര്‍ക്ക് കാഞ്ചീരവം മാസിക വ്യക്തിപരമായും അയച്ചുകൊടുക്കുന്നതാണ്. ഗ്രന്ഥശാലകള്‍ക്ക് അംഗത്വം നല്‍കുന്നതല്ല

സമ്മാനതുക സംഭാവന ചെയ്യുന്നത് : ഗാനരചയിതാവും ഞങ്ങളുടെ രക്ഷാധികാരിയുമായ ചുനക്കര രാമന്‍കുട്ടി അവര്‍കളാണ്‌


Welcome to Kancheeravam.

കേരളത്തിലെ ആകാശവാണി ശ്രോതാക്കളുടെ ചാരിറ്റബിള്‍ സൊസൈറ്റിയാണ് കാഞ്ചീരവം കലാവേദി.  2016 ഡിസംബര്‍ 3-ാം തീയതി തിരുവനന്തപുരത്ത് പൂജപ്പുര ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തു.  നമ്പര്‍ TVM/TC/1307/16.  ശ്രീ. ചുനക്കര രാമന്‍കുട്ടി , കടയ്ക്കല്‍ എന്‍. ഗോപിനാഥന്‍ പിള്ള എന്നിവര്‍ രക്ഷാധികാരികളായും, ശ്രീ. കടയ്ക്കല്‍ സുകുമാരന്‍ പ്രസിഡന്റായും, ശ്രീ. കാട്ടാക്കട രവി സെക്രട്ടറിയായും, ശ്രീ. പൂജപ്പുര ജനാര്‍ദ്ദനന്‍ നായര്‍ ട്രഷററായും പ്രവര്‍ത്തിക്കുന്നു.      കേരളത്തിലെ ആകാശവാണി പരിപാടികളെക്കുറിച്ച് സമഗ്രമായ ഒരു ആസ്വാദന പത്രിക മാസികകളായി ... more

Oct. & Nov. 2018

read more

September 2018

read more

2018 Onam Special

read more

June 2018

read more

May 2018

read more

© All Rights Reserved in Kanheeravam. | Website designed and developed by - RoyalStar